Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsദുൽഖർ സൽമാന് ആശ്വാസം: വാഹനം വിട്ടുനൽകാൻ കസ്റ്റംസ് അഡീഷണൽ കമ്മീഷണർക്ക് അപേക്ഷ സമർപ്പിക്കാമെന്ന് ഹൈക്കോടതി

ദുൽഖർ സൽമാന് ആശ്വാസം: വാഹനം വിട്ടുനൽകാൻ കസ്റ്റംസ് അഡീഷണൽ കമ്മീഷണർക്ക് അപേക്ഷ സമർപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി വാഹനം പിടിച്ചെടുത്തതിൽ നടൻ ദുൽഖർ സൽമാന് ആശ്വാസം. വാഹനം വിട്ടുനൽകാൻ കസ്റ്റംസ് അഡീഷണൽ കമ്മീഷണർക്ക് അപേക്ഷ സമർപ്പിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. അപേക്ഷ ഒരാഴ്ച്ചയ്ക്കുള്ളിൽ പരിഗണിക്കണമെന്ന് കസ്റ്റംസിന് ഹൈക്കോടതി ഇടക്കാല നിർദേശം നൽകി.

ദുൽഖറിന്റെ കാർ കള്ളക്കടത്ത് വസ്തുവാണെന്ന് സംശയമുണ്ടെന്നും നിയമവിരുദ്ധമെങ്കിൽ വാഹനം പിടിച്ചെടുക്കാൻ അധികാരമുണ്ടെന്നുമായിരുന്നു കസ്റ്റംസിന്റെ വാദം. ദുൽഖർ ആദ്യം സമീപിക്കേണ്ടത് കസ്റ്റംസ് അപ്പലേറ്റ് ട്രൈബ്യൂണലിനെയാണെന്നും ഹരജി നിയമപരമായി നിലനിൽക്കില്ലെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കസ്റ്റംസ് വ്യക്തമാക്കി. ഹരജിയിൽ വിശദമായ വാദം കേട്ട ശേഷമാണ് വാഹനം വിട്ടുനൽകുന്ന കാര്യം പരിഗണിക്കണമെന്ന് കസ്റ്റംസിനോട്‌ ഹൈക്കോടതി നിർദേശിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments