Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപ്രവാസികൾക്കായി അവതരിപ്പിച്ച നോർക്കാ കെയർ ഇൻഷുറൻസിൽ ചേരാനുള്ള കാലാവധി നീട്ടി

പ്രവാസികൾക്കായി അവതരിപ്പിച്ച നോർക്കാ കെയർ ഇൻഷുറൻസിൽ ചേരാനുള്ള കാലാവധി നീട്ടി

തിരുവനന്തപുരം: പ്രവാസികൾക്കായി അവതരിപ്പിച്ച നോർക്കാ കെയർ ഇൻഷുറൻസിൽ ചേരാനുള്ള കാലാവധി നീട്ടി. ഒക്ടോബർ 30 വരെയാണ് നീട്ടിയത്. പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് നോർക്ക സിഇഒ അജിത് കൊളശ്ശേരി മീഡിയവണിനോട് പറഞ്ഞു.

ഇതുവരെ 27000ൽ അധികം പ്രവാസികൾ ഇൻഷുറൻസ് പരിരക്ഷയെടുത്തു. പ്രവാസികളുടെ അഭ്യർത്ഥന മാനിച്ചാണ് ചേരാനുള്ള കാലാവധി നീട്ടി നൽകിയതെന്നും അജിത് കൊളശ്ശേരി മീഡിയവണിനോട് പറഞ്ഞു. അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും, 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസുമാണ് പദ്ധതിയിലുള്ളത്. യാത്രാ ഇൻഷുറൻസ്

നോര്‍ക്ക പ്രവാസി ഐഡി കാർഡോ, സ്റ്റുഡന്റ് ഐഡി കാര്‍ഡോ ഉള്ളവര്‍ക്കും, മറ്റ്‌ സംസ്ഥാനങ്ങളിലെ എന്‍ആര്‍കെ കാർഡുള്ളവർക്കും പദ്ധതിയിൽ ചേരാം. രാജ്യത്തെ 16,000 ഓളം ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സ പദ്ധതിയിലൂടെ ഉറപ്പാക്കും. പോളിസി എടുത്തശേഷം തിരികെവരുന്ന പ്രവാസികൾക്കും പദ്ധതിയിൽ തുടരാവുന്നതാണ്. ആരോഗ്യ ഇൻഷുറൻസും അപകട പരിരക്ഷയുമാണ് പദ്ധതിയിലൂടെ ലഭിക്കുക.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments