Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​സ്ക​ത്തി​ൽ

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​സ്ക​ത്തി​ൽ

മ​സ്ക​ത്ത്: ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യാ​ഴാ​ഴ്ച മ​സ്ക​ത്തി​ലെ​ത്തും. വൈ​കീ​ട്ട് സ്വ​കാ​ര്യ വി​രു​ന്നി​ൽ പ​​ങ്കെ​ടു​ക്കു​ന്ന അ​ദ്ദേ​ഹം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ഫെ​സ്റ്റി​വ​ലി​ന്റെ (ഐ.​സി.​എ​ഫ്) ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വൈ​കീ​ട്ട് ആ​റി​ന് ആ​മി​റാ​ത്തി​​ലെ മു​നി​സി​പ്പ​ൽ പാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ജി.​വി. ശ്രീ​നി​വാ​സ് പ​ങ്കെ​ടു​ക്കും.

ശ​നി​യാ​ഴ്‌​ച വൈ​കീ​ട്ട്‌ 7.30ന് ​സ​ലാ​ല​യി​ൽ ഐ.​എ​സ്‌.​സി കേ​ര​ള വി​ങ് ഇ​ത്തി​ഹാ​ദ്‌ മൈ​താ​നി​യി​ൽ ഒ​രു​ക്കു​ന്ന പ്ര​വാ​സോ​ത്സ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​​ങ്കെ​ടു​ക്കും. മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പം സാം​സ്‌​കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​നും ഒ​മാ​നി​ലെ​ത്തു​മെ​ന്നാ​ണ് വി​വ​രം. മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൾ​ഫ് പ​ര്യ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഒ​മാ​ൻ സ​ന്ദ​ർ​ശ​നം. ‘മ​നു​ഷ്യ​ത്വ​മു​ള്ള​വ​രാ​യി​രി​ക്കൂ, സ​മാ​ധാ​നം പു​ല​ര​ട്ടെ’ എ​ന്ന സ​ന്ദേ​ശ​വു​മാ​യി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള​വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി ഫെ​സ്റ്റി​വ​ൽ ന​ട​ക്കു​ന്ന​ത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments