സിംഗപ്പൂർ: സിംഗപ്പൂരിൽ ദീപാവലിക്ക് പടക്കം പൊട്ടിച്ച ഇന്ത്യൻ വംശജൻ അറസ്റ്റിൽ. ദിലീപ് കുമാർ നിർമൽ കുമാർ എന്നയാളാണ് പിടിയിലായത്. പടക്കം പൊട്ടിക്കലിനും വെടിക്കെട്ടും സിംഗപ്പൂരിൽ നിരോധനമുണ്ട്. ഇത് ലംഘിച്ച സാഹചര്യത്തിലാണ് നടപടി.
കഴിഞ്ഞയാഴ്ചയാണ് സംഭവം. കാർലൈൽ റോഡിലെ തുറസായ സ്ഥലത്താണ് ദിലീപ് കുമാർ പടക്കം പൊട്ടിച്ചത്. എന്നാൽ, ഇത് സിംഗപ്പൂരിലെ ഗൺസ്, എക്സ്പ്ലൊസീവ്സ്, വെപ്പൺസ് കൺട്രോൾ ആക്ട്- 2021 പ്രകാരം കുറ്റകൃത്യമാണ്. പടക്കം പൊട്ടിച്ചതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെയാണ് ദിലീപ് കുമാറിനെതിരെ അധികൃതർ നടപടി സ്വീകരിച്ചത്.



