തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ മീറ്റ് റെക്കോർഡും സ്വർണ മെഡൽ നേടിയവരുമായ അർഹരായവർക്ക് വീട് വെച്ച് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. രണ്ടാമത് സ്കൂൾ ഒളിമ്പിക്സിന്റെ ഓർമ്മ നിലനിർത്താനായാണ് ഈ തീരുമാനമെടുത്തതെന്നും ശിവൻകുട്ടി പറഞ്ഞു.
പല കായിക താരങ്ങൾക്കും സ്വന്തമായി വീടില്ലെന്നും അതിൽ സ്വർണ മെഡൽ നേടിയവരും മീറ്റ് റെക്കോർഡ് നേടിയവരുമുണ്ടെന്നും മന്ത്രി പറഞ്ഞു. വീടില്ലാത്തവരും സ്ഥലമില്ലാത്തവരും ഉണ്ട്. നിലവിൽ 50 വീടുകൾ വച്ച് നൽകാനാണ് തീരുമാനം. ഇതിനായി 50 സ്പോൺസർ ആയതായും മന്ത്രി അറിയിച്ചു.



