തിരുവനന്തപുരം: പിഎം ശ്രീ വിവാദങ്ങളെ തള്ളി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.സങ്കുചിത താല്പര്യങ്ങൾക്ക് മുൻപിൽ വിദ്യാഭ്യാസ നയം അടിയറവ് വയ്ക്കില്ലെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിലെ രാഷ്ട്രീയ ഉള്ളടക്കത്തെ അകറ്റി നിർത്തും. ഏതു പുസ്തകം സ്വീകരിച്ചാലും ഏത് പാഠഭാഗം പഠിപ്പിക്കരുത് എന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനത്തിന് ഉണ്ട്. തെറ്റായ പ്രചരണങ്ങളാണ് നടക്കുന്നതെന്നും മന്ത്രി ലേഖനത്തിൽ പറയുന്നു.
അക്കാദമിക്കായിട്ടുള്ള ചർച്ചകളെ സ്വാഗതം ചെയ്യുന്നു. അനാവശ്യ വിവാദങ്ങളിലേക്ക് പോവേണ്ടതില്ല. ഭൂരിപക്ഷവർഗീയതയും ന്യൂനപക്ഷ വർഗീയതയും വിദ്യാർത്ഥികളിലേക്ക് അടിച്ചേൽപ്പിക്കില്ല. വർഗീയതയെ അകറ്റി നിർത്തും. രാജ്യത്ത് നടപ്പാക്കിയ മൂന്ന് വിദ്യാഭ്യാസ നയങ്ങളും സസൂക്ഷമം പരിശോധിച്ച ശേഷമാണ് സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ളത്. കേരളത്തിൽ എന്ത് പഠിപ്പിക്കണം പഠിപ്പിക്കണ്ട എന്ന തീരുമാനിക്കാനുള്ള അവകാശം സർക്കാറിന് ഉണ്ട്. സംഘപരിവാർ രാഷ്ട്രീയത്തിന് വഴങ്ങി വിദ്യാഭ്യാസരംഗത്ത് ഇടപെടൽ ഉണ്ടാവില്ല എന്നും ലേഖലനത്തിൽ പറയുന്നു.



