ബഹ്റൈനില്‍ സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളിലും പ്രവാസി തൊഴിലാളികളുടെ നിയമനം സ്വദേശിവത്കരണത്തിന്റെ തോത് അനുസരിച്ചായിരിക്കുമെന്നു റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നിര്‍ദേശം ഇപ്പോള്‍ പാര്‍ലെമെന്റിന്റെ പരിഗണനയിലാണ്. യോഗ്യരായ സ്വദേശി പൗരന്മാരുടെ അനുഭവപരിചയവും വൈദഗ്ധ്യവും ഉള്‍പ്പെടുത്തിയുള്ള ദേശീയ ഡാറ്റാബേസും തയ്യാറാക്കാണനാണ് തീരുമാനം.
സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് സുപ്രധാന നീക്കം. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ യോഗ്യതയുള്ള സ്വദേശികള്‍ക്കു ഉയര്‍ന്ന തസ്തികകളില്‍ പ്രഥമ പരിഗണന ലഭിക്കും. പാര്‍ലിമെന്റ് അംഗം ഡോ. മുനീര്‍ സറൂര്‍ ആണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. വിവിധ തസ്തികകളില്‍ പ്രവാസി ജീവനക്കാര്‍ ദീര്‍ഘകാലം ജോലിചെയ്യുന്നത് കഴിവുള്ള സ്വദേശി പൗരന്മാര്‍ക്ക് അവസരം കുറയാന്‍ സാധ്യതയുണ്ടെന്നും നിര്‍ദേശത്തില്‍ പറയുന്നു.



