ഇടുക്കി: മുഖ്യമന്ത്രിയുടെ ക്ഷേമപ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാരിന്‍റെ ജാള്യത മറയ്ക്കാനാണ് പ്രഖ്യാപനങ്ങൾ. ക്ഷേമനിധി പെൻഷൻ മുടങ്ങിക്കിടക്കുന്നു. നെല്ലിന്‍റെ സംഭരണ വില നൽകാനില്ല. ഇപ്പോൾ ഫണ്ടെവിടെ നിന്ന് വന്നു. എല്ലാം അടുത്ത സർക്കാരിന്‍റെ തലയിലിടാൻ നീക്കമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
എസ്ഐആറുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്നും സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി ഏജന്‍റായി മാറി. തദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എസ്ഐആർ അടിച്ചേൽപ്പിക്കാനാണ് ശ്രമം. പിഎം ശ്രീ വിഷയത്തിൽ മുഖ്യമന്ത്രി സിപിഐയെ കബളിപ്പിച്ചെന്നും ഒപ്പിട്ടിട്ട് ഉപസമിതിയെ നിയോഗിച്ചിട്ട് എന്ത് കാര്യമെന്നും സതീശൻ ചോദിച്ചു.



