തിരുവനന്തപുരം: അതിദരിദ്രരുടെ പേരിൽ കള്ളക്കണക്ക് കൊണ്ട് കൊട്ടാരം പണിയുകയാണെന്ന് ആരോപിച്ചും സർക്കാറിനോട് ചോദ്യങ്ങളുന്നയിച്ചും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വരുമാനം എന്നിവ ഇല്ലാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്. ഇങ്ങനെയുള്ള ലക്ഷക്കണക്കിന് പേര് കേരളത്തിലുണ്ടായിരിക്കെ ചിലരെ മാത്രം ഉള്‍പ്പെടുത്തിയാണ് പട്ടികയുണ്ടാക്കിയത്. ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന ചെപ്പടി വിദ്യയാണ് സര്‍ക്കാര്‍ കാട്ടുന്നത്. അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമെന്ന സര്‍ക്കാരിന്റെ അവകാശവാദം തട്ടിപ്പാണെന്ന് അദ്ദേഹം ആരോപിച്ചു.
അതിദരിദ്രരുടെ പേരിൽ കള്ളക്കണക്ക് കൊണ്ട് കൊട്ടാരം പണിയുകയാണെന്ന് ആരോപിച്ചും സർക്കാറിനോട് ചോദ്യങ്ങളുന്നയിച്ചും പ്രതിപക്ഷ നേതാവ്
RELATED ARTICLES



