Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജാമ്യ വ്യവസ്ഥയിൽ റാപ്പർ വേടൻ വീണ്ടും ഹൈക്കോടതി ഇളവ്

ജാമ്യ വ്യവസ്ഥയിൽ റാപ്പർ വേടൻ വീണ്ടും ഹൈക്കോടതി ഇളവ്

കൊച്ചി: ജാമ്യ വ്യവസ്ഥയിൽ റാപ്പർ വേടൻ വീണ്ടും ഹൈക്കോടതി ഇളവ് നൽകി. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സം​ഗക്കേസിലെ ജാമ്യവ്യവസ്ഥയിലാണ് ഇളവ്. രാജ്യം വിട്ടുപോകരുതെന്ന മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. വിദേശത്ത് സം​ഗീതപരിപാടി അവതരിപ്പിക്കുന്നതിനായാണ് ജാമ്യവ്യവസ്ഥയിൽ ഇളവ്.

അപമര്യാദയോടെയുള്ള പെരുമാറ്റം, സ്ത്രീത്വത്തെ അപമാനിച്ചു എന്നതുൾപ്പെടെയുള്ള കേസിൽ ജില്ലാ കോടതി നൽകിയ ജാമ്യവ്യവസ്ഥകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ വേടൻ സമീപിച്ചിരുന്നു. അന്വേഷണ ഉദ്യോ​ഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, വിദേശയാത്രകൾ ഒഴിവാക്കണം എന്നിങ്ങനെ പ്രധാനപ്പെട്ട രണ്ട് വ്യവസ്ഥകളിൽ ഇളവ് ചെയ്യണമെന്ന ആവശ്യങ്ങളായിരുന്നു വേടൻ ഹൈക്കോടതിയുടെ മുന്നിൽ വെച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments