Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎൻഡിഎയുടേത് വംശീയ രാഷ്ട്രീയമെന്ന് പ്രിയങ്ക ​ഗാന്ധി

എൻഡിഎയുടേത് വംശീയ രാഷ്ട്രീയമെന്ന് പ്രിയങ്ക ​ഗാന്ധി

ന്യൂഡൽഹി: എൻഡിഎയുടേത് വംശീയ രാഷ്ട്രീയമെന്ന് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. തന്റെ കുടുംബത്തിന്റെ പൈതൃകത്തെ ചോദ്യം ചെയ്യുന്നവർക്ക് രാജ്യത്തിന് വേണ്ടി അവർ സഹിച്ച ത്യാ​ഗങ്ങൾ മനസ്സിലാകുകയില്ലെന്നും പ്രിയങ്ക ​ഗാന്ധി പറഞ്ഞു. ന്യൂയോർക്കിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേയർ സൊഹ് റാൻ മംദാനി വിജയിച്ചതിന് ശേഷമുള്ള പ്രസം​ഗം ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

‘ന്യൂയോർക്കിലെ തെരഞ്ഞെടുപ്പിൽ വിജയിച്ച മംദാനിയുടെ പ്രസം​ഗത്തിൽ നെഹ്റുവിനെ ഉദ്ധരിച്ചിരിക്കുന്നു. ലോകമൊന്നടങ്കം ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയെ വാഴ്ത്തുമ്പോൾ സ്വന്തം രാജ്യം ഇപ്പോഴും അദ്ദേഹത്തെ അപമാനിക്കുകയാണ്.’ പ്രിയങ്ക പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments