Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഷാർജ വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഇനി ക്യൂ നിൽക്കേണ്ട

ഷാർജ വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഇനി ക്യൂ നിൽക്കേണ്ട

ഷാർജ: ഷാർജ വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഇനി ക്യൂ നിൽക്കേണ്ട. വീട്ടിലിരുന്ന് തന്നെ ചെക്ക് ഇൻ ചെയ്യാനുള്ള സൗകര്യം ലഭ്യമാകും. ഷാർജ വിമാനത്താവളത്തിൽ അധികൃതർ പുതിയ സേവനം മുന്നോട്ടുവെച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വീടുകൾ, ഹോട്ടലുകൾ, ജോലിസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് യാത്രക്കാർക്ക് ചെക്ക്-ഇൻ ചെയ്യാനാകും. യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്തിയാലുടൻ ക്യൂവിൽ നിൽക്കുന്നത് ഒഴിവാക്കി നേരിട്ട് പാസ്‌പോർട്ട് കൺട്രോളിലേക്ക് പോകാം. ബോർഡിങ് പാസുകൾ നൽകുന്നതിനും ലഗേജ് വീട്ടുവാതിൽക്കൽ നിന്ന് കൊണ്ടുപോകുന്നതിനും പ്രത്യേകമായി ഒരു ടീമിന് ചുമതല ഏൽപ്പിക്കും. ‘ഹോം ചെക്ക്-ഇൻ’ സേവനത്തിന് പാക്കേജുകൾ ബാഗുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് വില നിശ്ചയിക്കുന്നത്. കോറൽ പാക്കേജ്1–2 ബാഗുകൾക്ക് 145 ദി‍ർഹം, സിൽവർ പാക്കേജ് 3–4 ബാഗുകൾക്ക് 165 ദിർഹം, ഗോൾഡ് പാക്കേജ് 6 ബാഗുകൾ വരെ 185 എന്നിങ്ങനെയാണ് നിരക്കുകൾ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments