പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം ഉറപ്പിച്ചതോടെ പ്രതികരണവുമായി നിതീഷ് കുമാർ. വിജയത്തിൽ സന്തോഷം രേഖപ്പെടുത്തിയ അദ്ദേഹം വോട്ടർമാർക്കും സഖ്യകക്ഷികൾക്കും നന്ദി പറഞ്ഞു.
“2025 ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ, സംസ്ഥാനത്തെ ജനങ്ങൾ വലിയ ഭൂരിപക്ഷം നൽകി സർക്കാരിൽ വിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ ആദരണീയ വോട്ടർമാരെയും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പിന്തുണയ്ക്കും ഞാൻ എന്റെ നന്ദി അറിയിക്കുന്നു.



