ബിഹാർ തിരഞ്ഞെടുപ്പിലെ എൻ.ഡി.എ.യുടെ വിജയത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. ബിഹാർ ജനതയ്ക്ക് നന്ദി അറിയിച്ച അദ്ദേഹം, എൻ.ഡി.എ.യുടെ വിജയം വികസിത ബിഹാറിനുള്ള ജനങ്ങളുടെ വോട്ടാണെന്നും, ബിഹാറിൽ ഇനി ‘ഇന്ത്യ’ സഖ്യം തിരികെ വരില്ലെന്നും അദ്ദേഹം പറഞ്ഞു. കള്ളം പറയുന്നവര്‍ ഇത്തവണ പരാജയപ്പെട്ടു. ഇത് ധ്രുവീകരണത്തിനേറ്റ തിരിച്ചടിയാണെന്നും പ്രധാനമന്ത്രി കുറ്റപെടുത്തി. യുവാക്കള്‍ എസ്.ഐ.ആറിനെ പിന്തുണച്ചു. വോട്ടിങ് ശുദ്ധീകരണത്തിന് എല്ലാവരും ഒപ്പം നിന്നുവെന്നും മോദി പറഞ്ഞു. നിതീഷ് കുമാറിന്റെ നേതൃത്വത്തെ പ്രശംസിച്ച മോദി, യുവജനങ്ങളുടെയും സ്ത്രീകളുടെയും പിന്തുണ എൻ.ഡി.എക്ക് ഈ വലിയ വിജയം നേടിക്കൊടുത്തതിൽ നിർണായകമായെന്നും, ഈ വിജയം വലിയ ഉത്തരവാദിത്തമാണ് നൽകുന്നതെന്നും കൂട്ടിച്ചേർത്തു.
ബിഹാറിൽ ഇനി ‘ഇന്ത്യ’ സഖ്യം തിരികെ വരില്ലെന്ന് മോദി
RELATED ARTICLES



