കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷനിൽ സംവിധായകൻ വി.എം വിനു യുഡിഎഫ് മേയർ സ്ഥാനാർഥി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‌ലിയയാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. ഇന്ന് വൈകിട്ട് റോഡ് ഷോയോടെ പ്രചാരണം ആരംഭിക്കും.
കല്ലായി ഡിവിഷനിൽ നിന്നാണ് വി.എം വിനു മത്സരിക്കുന്നത്. കുറ്റിച്ചിറ വാർഡിൽ നിന്നാണ് ഫാത്തിമ തഹ്‌ലിയ വോട്ട് തേടുക. കോഴിക്കോടിന് കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് വി.എം വിനു പ്രതികരിച്ചിരുന്നു. രാഷ്ട്രീയ പശ്ചാത്തലമില്ല, പദവിയില്‍ ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.



