Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവോട്ടർപട്ടിക തീവ്ര പരിശോധനയ്ക്കെതിരെ സിപിഎമ്മും സുപ്രീംകോടതിയെ സമീപിക്കുമെന്ന് എം.വി ഗോവിന്ദൻ

വോട്ടർപട്ടിക തീവ്ര പരിശോധനയ്ക്കെതിരെ സിപിഎമ്മും സുപ്രീംകോടതിയെ സമീപിക്കുമെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിശോധനയ്ക്കെതിരെ സിപിഎമ്മും സുപ്രീംകോടതിയെ സമീപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സർക്കാരും സിപിഎമ്മും എസ്ഐആറിന് എതിരാണ്. രാഷ്ട്രീയ വിയോജിപ്പ് തുടരുന്നപ്പോഴും എസ്ഐആർ നടപടികളുമായി സഹകരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.


വോട്ടർപട്ടികയിൽ പേരുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണം. നടപടികളിൽ നിന്ന് മാറി നിന്നാൽ കേരളത്തിൽ വലിയ രീതിയിലുള്ള വോട്ട് ചോർച്ചയുണ്ടാകും. ഫോം വിതരണം പോലും ഫലപ്രദമായി നടപ്പിലാക്കാൻ ഇലക്ഷൻ കമ്മീഷന് കഴിഞ്ഞിട്ടില്ല. നിയമ യുദ്ധം എത്രത്തോളം പോകാൻ കഴിയുമോ അത്രത്തോളം പോകുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments