ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായി സിയൽ ദുബൈ മറീന. 82 നിലകളിലായി മനോഹര വാസ്തുവിദ്യയോടെ നിർമിച്ചതാണ് ഈ ഹോട്ടൽ. ഏറ്റവും പുതിയ കൂട്ടിച്ചേർക്കലോടെയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ എന്ന പേര് സ്വന്തമാക്കിയത്. ഹോട്ടലിൽ ഇന്ന് മുതൽ ബുക്കിങ്ങുകൾ സ്വീകരിക്കും. ദുബൈ മറീനയിൽ സ്ഥിതി ചെയ്യുന്ന ലൈഫ്സ്‌റ്റൈൽ ആഡംബര ഹോട്ടലിന് 377 മീറ്ററാണ് ഉയരം.
800-ലധികം മുറികൾ, എട്ട് ഡൈനിംഗ് ഡെസ്റ്റിനേഷനുകൾ, മൂന്ന് ഔട്ട്ഡോർ നീന്തൽക്കുളങ്ങൾ (ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇൻഫിനിറ്റി പൂൾ ഉൾപ്പെടെ), ഒരു ആഡംബര സ്പാ, ഒരു ജിംനേഷ്യം എന്നിവ ഹോട്ടലിൽ ഉണ്ട്.



