പത്തനംതിട്ട: ശബരിമലയിൽ തനിക്ക് ഒരുദൗത്യമുണ്ട്, അത് അയ്യപ്പനോടാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ. ശബരിമലയിലെ തെറ്റായ പ്രവണതകളിൽ തിരുത്തലുണ്ടാവും. ഇന്നലെവരെ താൻ സൗമ്യനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും ഇനി ആ സൗമ്യതയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്പോൺസർമാരുടെ മേലങ്കി അണിഞ്ഞ് വരുന്ന എല്ലാവരെയും അംഗീകരിക്കില്ല. വ്യക്തി പശ്ചാത്തലങ്ങൾ പരിശോധിച്ച് ഉറപ്പിച്ച ശേഷമേ നടപടികളിലേക്ക് കടക്കൂ. ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് തന്‍റെ പ്രഥമപരിഗണന. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന അന്വേഷണത്തിന് എല്ലാ സഹകരണവും ഉറപ്പാക്കുമെന്നും ജയകുമാർ വ്യക്തമാക്കി.



