പാട്‌ന: ബിഹാറില്‍ ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് റിപ്പോര്‍ട്ട്. മന്ത്രിസഭയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വേഗത്തിലാക്കിയിരിക്കുകയാണ് എന്‍ഡിഎ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയം പരിഗണിച്ച് ഈ മാസം 19നോ 20നോ സത്യപ്രതിജ്ഞ നടക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
18ാം ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമര്‍പ്പിക്കും. അതിന് ശേഷം നിയമസഭ രൂപീകരിക്കേണ്ട ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കും. 17ാമത് നിയമസഭ പിരിച്ചുവിടുന്നതിന് അനുമതി നല്‍കുന്നതിന് നിതീഷ് കുമാര്‍ നാളെ മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.



