യൂനിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി ബ്രാൻഡ് അംബാസഡറായി നടി കീർത്തി സുരേഷ് നിയമിതയായി. കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായുള്ള യു.എൻ ഏജൻസിയാണ് യൂനിസെഫ്. ദേശീയ അവാർഡ് ജേതാവും തമിഴ്, തെലുഗ്, മലയാളം സിനിമകളിൽ മികവുറ്റ പ്രകടനം കാഴ്ചവെച്ച അഭിനേതാവുമായ കീർത്തിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് യൂനിസെഫ് ഇന്ത്യ പ്രതിനിധി സിന്തിയ മകാഫ്രീ പറഞ്ഞു. മലയാളത്തിലെ മുൻ നായിക നടി മേനകയുടെയും സിനിമ നിർമാതാവും ബി.ജെ.പി സംസ്ഥാന നേതാവുമായ ജി. സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി.
യൂനിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി ബ്രാൻഡ് അംബാസഡറായി നടി കീർത്തി സുരേഷ്
RELATED ARTICLES



