Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎല്ലാ രൂപത്തിലും ഭാവത്തിലുമുള്ള ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്ന് എസ്.ജയശങ്കർ

എല്ലാ രൂപത്തിലും ഭാവത്തിലുമുള്ള ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്ന് എസ്.ജയശങ്കർ

മോസ്കോ : ഭീകരവാദത്തെ വെള്ളപൂശാനാകില്ലെന്നും എല്ലാ രൂപത്തിലും ഭാവത്തിലുമുള്ള ഭീകരവാദത്തിനെതിരെ രാജ്യാന്തര സമൂഹം വിട്ടുവീഴ്ചയുമില്ലാത്ത സമീപനം സ്വീകരിക്കണമെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ‘ഭീകരവാദത്തെ നായീകരിക്കാനാവില്ല. അതിനെതിരെ കണ്ണടയ്‌ക്കാനാവില്ല. അതിനെ വെള്ളപൂടാൻ സാധ്യമല്ല. ഭീകരവാദത്തിൽ നിന്ന് ജനങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യക്ക് അവകാശമുണ്ട്, അത് വിനിയോഗിക്കും’ – മോസ്കോയിൽ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ)യുടെ യോഗത്തിലാണ് ജയശങ്കർ നിലപാട് വ്യക്‌തമാക്കിയത്.


ഭീകരവാദത്തിനെതിരായ പോരാട്ടം ഒരു പൊതുമുൻഗണനയായി തുടരണമെന്നും അതിൽ യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി ചെങ്കോട്ടയ്ക്കു മുന്നിൽ കഴിഞ്ഞ 10ന് വൈകിട്ടുണ്ടായ ചേവേർ സ്‌ഫോടനത്തിൽ 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്‌തതിന്റെ പശ്‌ചാത്തലത്തിലാണ് ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയുമില്ലാത്ത സമീപനം സ്വീകരിക്കണമെന്ന എസ്.ജയശങ്കറിന്റെ ആഹ്വാനം. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments