ദുബായ്: യുഎഇയില്‍ നിന്നുമുള്ളവര്‍ക്ക് കൂടുതല്‍ വിസാ ഇളവുകളുമായി ഇന്ത്യ. കൊച്ചിയും കോഴിക്കോടും അടക്കം മൂന്ന് വിമാനത്താവളങ്ങളില്‍ കൂടി വിസാ ഓണ്‍ അറൈവല്‍ സംവിധാനം പ്രഖ്യാപിച്ചു. ആദ്യമായി ഇന്ത്യയിലെത്തുന്ന യുഎഇ പൗരന്മാര്‍ക്കും പാകിസ്താനില്‍ വേരുള്ളവര്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരബാദ്, ബെംഗളൂരു എന്നിങ്ങനെ ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങളിലാണ് നിലവില്‍ യുഎഇ പൗരന്മാര്‍ക്ക് വിസാ ഓണ്‍ അറൈവല്‍ അനുവദിച്ചിരുന്നത്. ഇനിമുതല്‍ കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ് വിമാനത്താവളങ്ങളില്‍ കൂടി യുഎഇ പൗരന്മാര്‍ക്ക് വിസയില്ലാതെ എത്താം.



