തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തിരുവനന്തപുരം ജില്ലയിൽ 50 ഇടങ്ങളിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല. അഞ്ച് നഗരസഭാ വാർഡിലും 43 പഞ്ചായത്ത് വാർഡിലും ആരെയും നിർത്താനായില്ല. എൻഡിഎ ഘടകകക്ഷികളും ഇവിടങ്ങളിൽ മത്സരിക്കുന്നില്ല.ഇന്നലെയാണ് അന്തിമ സ്ഥാനാർഥി പട്ടിക പുറത്ത് വന്നത്.
ബിജെപിക്ക് സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന നെടുമങ്ങാട് നഗരസഭയിലെ പെരുമല,പറമുട്ടം,പത്താംകല്ല്,കൊപ്പം,പുങ്കംമൂട് വാർഡുകളിലും, കിളമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ നഗരൂർ ഡിവിഷനിലും പുതുക്കുറിച്ചി ഡിവിഷനിലും ബിജെപിക്ക് സ്ഥാനാർഥികളില്ല.



