തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിൽ നിന്ന് അന്വേഷണസംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചു. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. ഉന്നതരുടെ പങ്കിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിച്ചതായതാണ് സൂചന.
പത്മകുമാറിനെ രണ്ട് ദിവസത്തേക്കാണ് എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടത്. ഇന്ന് വൈകിട്ടോടെ പത്മകുമാറിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. ദേവസ്വം ബോർഡ് മുൻ അംഗങ്ങളെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം വൈകാതെ വിളിച്ചുവരുത്തും. കണ്ഠരര് മോഹനരുടെയും കണ്ഠരര് രാജീവരുടെയും മൊഴിയിൽ എസ്ഐടി വിശദമായ അന്വേഷണം നടത്തുകയാണ്.



