തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്ത കേസിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം. മൊഴി നൽകാൻ തയാറെന്ന് പരാതിക്കാരി അറിയിച്ചിരുന്നു. രാഹുലിനെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കാൻ എസ്ഐടി നീക്കം.
23 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുക. രാഹുലിന്റെ മുൻകൂർ ജാമ്യ അപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് നടപടികൾ വേഗത്തിലാക്കുന്നത്. മൊഴി നൽകാൻ തയ്യാറാണെന്ന് അന്വേഷണസംഘത്തെ പരാതിക്കാരി അറിയിച്ചിരുന്നു.
രാഹുലിനെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അതേസമയം രാഹുലിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. രാഹുൽ കർണാടകയിൽ തന്നെ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. രാഹുലിന് കർണാടകയിൽ ഒളിവിൽ കഴിയാൻ കോൺഗ്രസിന്റെ സഹായം ലഭിക്കുന്നുണ്ടെന്നാണ് സിപിഎം ഉൾപ്പെടെ ആരോപിക്കുന്നത്. എന്നാൽ 11 ദിവസമായിട്ടും രാഹുലിനെ പിടികൂടാൻ സാധിക്കാത്തതിൽ പോലീസിനും ആഭ്യന്തര വകുപ്പിനും എതിരെ വിമർശനം ഉയരുന്നുണ്ട്



