തിരുവനന്തുപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മുതൽ എറണാംകുളം വരെയുള്ള ജില്ലകൾ നാളെ വിധിയെഴുതും.ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണമാണ്. രാവിലെ മുതൽ വോട്ടിങ് യന്ത്രങ്ങൾ പോളിങ് ബൂത്തിലെത്തിക്കും.ഒന്നാംഘട്ടത്തിൽ ആകെ 36,630 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. കൊട്ടിക്കലാശം കഴിഞ്ഞു, ആവേശത്തിന്റെ അലകൾ അടങ്ങി. ഇന്നലത്തെ പകലിൽ, മുന്നണികൾ അവരുടെ ശക്തി തെരുവുകളിൽ പ്രദർശിപ്പിച്ചു. ഉച്ചഭാഷിണികളുടെ ശബ്ദഘോഷമില്ലാതെ ഇന്ന് നിശബ്ദ പ്രചാരണം.
വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിട്ട ഓട്ടത്തിലാകും ഇന്ന് സ്ഥാനാർഥികൾ. തെരഞ്ഞടുപ്പിനുള്ള എല്ലാ സജ്ജീകരണങ്ങളുംപൂർത്തിയായിതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആകെ 15,432 പോളിങ് സ്റ്റേഷനുകളാണ് ഒന്നാം ഘട്ടത്തിലുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷണർ ഏഴ് ജില്ലകളിലെ 595 തദ്ദേശസ്ഥാപനങ്ങളിൽ 11,168വാർഡുകളിലേക്കാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്.



