Tuesday, December 9, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഭൂചലനം : ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്

ഭൂചലനം : ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്

ടോക്യോ: 7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്. ഇന്നലെ വൈകിട്ടോടെയാണ് ഭൂചലനമുണ്ടായത്. 3 മീറ്റർ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ടെന്നാണ് ജാപ്പനീസ് ഭൂകമ്പനിരീക്ഷണ ഏജൻസിയുടെ മുന്നറിയിപ്പ്. 


ജപ്പാന്റെ തീരമേഖലകളായ ഹൊക്കായിദോ, അമോരി, ഇവാതെ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. അമോരിയിൽ നിന്ന് 80 കി.മീ അകലെ സമുദ്രത്തിലാണ് ഭൂചലനമുണ്ടായത്. ഭൂമിക്കടിയിൽ 50 കി.മീ താഴ്ചയിലാണ് പ്രഭവ കേന്ദ്രം. തലസ്ഥാനമായ ടോക്യോയിൽ വരെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments