Tuesday, December 9, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഐതിഹാസിക തിരിച്ചുവരവ് യുഡിഎഫിനുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്

ഐതിഹാസിക തിരിച്ചുവരവ് യുഡിഎഫിനുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: ഐതിഹാസിക തിരിച്ചുവരവ് യുഡിഎഫിനുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജനങ്ങൾ യുഡിഎഫിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു. സർക്കാരിനെതിരെ ജനവികാരമുണ്ടെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ശബരിമലക്കുള്ളിലും ജനങ്ങൾക്ക് അമ്പരപ്പുണ്ട്. സിപിഎം നേതാക്കളാണ് പ്രതികൾ. ഉന്നത നേതാക്കളിലേക്ക് അന്വേഷണം പോകണമായിരുന്നു. എസ്ഐടിക്ക് മേലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെയും തദ്ദേശ തെരഞ്ഞെടുപ്പിന്റെയും പാറ്റേൺ വ്യത്യാസം ഉണ്ട്. പക്ഷേ ഇവിടെ സൂചനയുണ്ടകും”- അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments