Tuesday, December 9, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവ്യോമയാനമേഖലയിൽ ഇൻഡിഗോയുടെ കുത്തക അനുവദിക്കില്ലെന്ന് ​വ്യോമയാന മന്ത്രി

വ്യോമയാനമേഖലയിൽ ഇൻഡിഗോയുടെ കുത്തക അനുവദിക്കില്ലെന്ന് ​വ്യോമയാന മന്ത്രി

ന്യൂഡൽഹി: വ്യോമയാനമേഖലയിൽ ഇൻഡിഗോയുടെ കുത്തക അനുവദിക്കില്ലെന്ന് ​വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡു. കമ്പനിയുടെ ശൈത്യകാല ഷെഡ്യൂളിൽ മാറ്റങ്ങളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇൻഡിഗോയുടെ റൂട്ടുകളിൽ നിയന്ത്രണം ഏർപ്പെടുത്തും. ആ റൂട്ടുകൾ മറ്റ് കമ്പനികൾക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ 2200 ​ഫ്ലൈറ്റുകളാണ് ഇൻഡിഗോ ഓപ്പറേറ്റ് ചെയ്യുന്നത്. ഇതിൽ നിയന്ത്രണമുണ്ടാകുമെന്ന് നായിഡു ദൂരദർശനോട് പറഞ്ഞു. ഇതുവരെ റീഫണ്ടായി ഇൻഡിഗോ 745 കോടി രൂപ നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 7,30,655 റദ്ദാക്കിയ പി.എൻ.ആറിനാണ് റീഫണ്ട് നൽകിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments