നടിയെ ആക്രമിച്ച കേസില്‍ തന്റെ ഭാഗത്തുനിന്ന് ചെയ്യാന്‍ പറ്റുന്ന എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്ന് നടന്‍ ലാല്‍. ആക്രമണത്തിന് ഇരയായ ശേഷം അതിജീവിത വീട്ടിലേക്ക് കയറി വന്നപ്പോള്‍ പ്രതികളായിരുന്ന എല്ലാവരേയും കൊന്നുകളയാനാണ് തനിക്ക് തോന്നിയിരുന്നതെന്നും ലാല്‍ വ്യക്തമാക്കി. അന്ന് ലോക്‌നാഥ് ബെഹ്‌റയെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞത് താനാണെന്നും ലാല്‍ വ്യക്തമാക്കി.
കോടതിയിലും പ്രോസിക്യൂഷനിലുമൊക്കെ താനും കുടുംബവും എല്ലാ കാര്യങ്ങളും കൃത്യസമയത്ത് കിറുകൃത്യമായി അറിയിച്ചിട്ടുണ്ടെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. ഇനി കേസ് സുപ്രീം കോടതിയില്‍ പോകുകയാണെങ്കില്‍ ഇതു തന്നെയായിരിക്കും നിലപാടെന്നും തനിക്ക് അറിയുന്ന കാര്യങ്ങള്‍ അവിടേയും പറയാന്‍ തയ്യാറാണെന്നും ലാല്‍ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.



