Saturday, December 13, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടിയാണ് യുഡിഎഫിന്റെ മുന്നേറ്റമെന്ന് കെ സുധാകരൻ

പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടിയാണ് യുഡിഎഫിന്റെ മുന്നേറ്റമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടിയാണ് യുഡിഎഫിന്റെ മുന്നേറ്റമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാ വ് കെ സുധാകരൻ. ജനങ്ങൾ യുഡിഎഫിൽ വിശ്വാസം അർപ്പിച്ചു എന്നതിന്റെ തെളിവാണിതെന്നും കെ സുധാകരൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫിന് ഊർജ്ജം നൽകുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. യുഡിഎഫ് കെട്ടുറപ്പിന്റെ വിജയമാണെന്ന് ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. വളരെ വലിയ വിജയം ആണ് യുഡിഎഫ് നേടിയത്. യുഡിഎഫ് ജയിച്ചിടത്ത് വൻ ഭൂരിപക്ഷത്തിൽ ആണ്. ജനങ്ങളുടെ കടുത്ത പ്രതിഷേധം സർക്കാരിനോട് ഉണ്ടെന്നും ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാട്ടി.

പത്തനംതിട്ട മെഴുവേലി പഞ്ചായത്തിൽ 20 വർഷത്തിനുശേഷം യുഡിഎഫ് അധികാരത്തിലെത്തുന്ന കാഴ്ചയാണ് കാണുന്നത്. യുഡിഎഫ് -9, എൽഡിഎഫ്- 5 എന്നിങ്ങനെയാണ് സീറ്റ് നില. മുൻ എംഎൽഎ കെ.സി രാജഗോപാലൻ ഗ്രാമപഞ്ചായത്ത് അംഗം മാത്രമാണ്. എൽഡിഎഫിന്റെ പ്രസിഡൻറ് സ്ഥാനാർഥിയായിരുന്നു കെ സി രാജ​ഗോപാലൻ, സിപിഎമ്മിൽ കനത്ത വിഭാഗീയത നിലനിൽക്കുന്ന പ്രദേശമാണ് മെഴുവേലി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments