Friday, December 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsആറു ചിത്രങ്ങളുടെ പ്രദർശനം ചലച്ചിത്ര അക്കാദമിതന്നെ ഉപേക്ഷിച്ചത് രാജ്യത്തിന്റെ നയതന്ത്രബന്ധങ്ങളിൽ വിള്ളലുണ്ടാവുമെന്ന് കേന്ദ്രം അറിയിച്ചതിനാലാണെന്ന്‌ റസൂൽ...

ആറു ചിത്രങ്ങളുടെ പ്രദർശനം ചലച്ചിത്ര അക്കാദമിതന്നെ ഉപേക്ഷിച്ചത് രാജ്യത്തിന്റെ നയതന്ത്രബന്ധങ്ങളിൽ വിള്ളലുണ്ടാവുമെന്ന് കേന്ദ്രം അറിയിച്ചതിനാലാണെന്ന്‌ റസൂൽ പൂക്കുട്ടി

തിരുവനന്തപുരം: ആറു ചിത്രങ്ങളുടെ പ്രദർശനം ചലച്ചിത്ര അക്കാദമിതന്നെ ഉപേക്ഷിച്ചത് രാജ്യത്തിന്റെ നയതന്ത്രബന്ധങ്ങളിൽ വിള്ളലുണ്ടാവുമെന്ന് കേന്ദ്രം അറിയിച്ചതിനാലാണെന്ന്‌ ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി മാധ്യമപ്രവർത്തകരോടു പറഞ്ഞു. കേന്ദ്രസർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ ചീഫ് സെക്രട്ടറി അറിയിച്ചപ്പോൾ, രാജ്യതാത്പര്യം കണക്കിലെടുത്താണ് അക്കാദമി തീരുമാനമെടുത്തതെന്നും അക്കാദമി ചെയർമാൻ അറിയിച്ചു.


വിലക്കിയ ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ശേഷമാണ് തടഞ്ഞുവെച്ച 19 ചിത്രങ്ങളിൽ ഈ ആറെണ്ണം ഒഴികെയുള്ള ചിത്രങ്ങൾക്ക് ഒറ്റ രാത്രികൊണ്ട് കേന്ദ്രം പ്രദർശനാനുമതി നൽകിയതെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. ചലച്ചിത്രമേള അവസാനിക്കുന്നതിന്റെ തലേദിവസം ഐഎഫ്എഫ്കെയിലെത്തിയ റസൂൽ പൂക്കുട്ടി വ്യാഴാഴ്ച രാത്രി മാധ്യമപ്രവർത്തകരോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.

മേളയിൽ തന്റെ ഭൗതികസാന്നിധ്യം മാത്രമാണ് ഇല്ലാതിരുന്നതെന്നും മേളയുടെ നടത്തിപ്പിൽ തന്റെ സജീവമായ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനിൽ മുമ്പേ നിശ്ചയിച്ച സിനിമയുടെ ഷൂട്ടിങ്ങിൽ ഭാഗമാകേണ്ടിയിരുന്നതിനാലാണ് മേളയിൽ നേരിട്ടു പങ്കെടുക്കാനാവാഞ്ഞതെന്നും അക്കാദമി ചെയർമാൻ പദവി ഏറ്റെടുക്കുന്ന ഘട്ടത്തിൽ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായും റസൂൽ പൂക്കുട്ടി പറഞ്ഞു.

പി.ടി.കുഞ്ഞുമുഹമ്മദിനെതിരേ ഉയർന്ന ആരോപണത്തിൽ ചലച്ചിത്ര അക്കാദമിയുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. കൃത്യസമയത്തുതന്നെ നടപടി സ്വീകരിച്ചിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിൽ അതിജീവിതയ്ക്കൊപ്പമാണ് അക്കാദമി എന്നും നിലകൊണ്ടിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments