ന്യുഡൽഹി: മൂടൽ മഞ്ഞും വായുമലിനീകരണവും മൂലം ഡൽഹിയിൽ ജനജീവിതം ദുസ്സഹമായി തുടരുന്നു. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹിയിൽ നിന്നുള്ള വിമാന സർവീസുകളും ട്രെയിനുകളും വൈകുന്നുണ്ട്. ഡൽഹിയിൽ വായു മലിനീകരണവും രൂക്ഷമായി തുടരുകയാണ്. വായു ഗുണനിലവാര സൂചിക 400 നു മുകളിലെത്തിയിരിക്കുകയാണ്. മഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. ബീഹാറിൽ സ്‌കൂൾ സമയം രാവിലെ 9 മുതൽ വൈകിട്ട് 4. 30 വരെ ആക്കിയിട്ടുണ്ട്. ശൈത്യകാലത്തെ തുടർന്നാണ് നടപടി. ഇന്നു മുതൽ ഈ മാസം 25 വരെയാണ് സമയക്രമത്തിൽ മാറ്റം
വ്യോമ, റെയിൽ റോഡ് ഗതാഗതം താറുമാറുമായി. ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ചതിന് ശേഷം മാത്രം യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് എത്തിയാൽ മതിയെന്ന് വിമാനക്കമ്പനികൾ അറിയിച്ചിട്ടുണ്ട്.റോഡ് യാത്രികരും ജാഗ്രത പുലർത്തണമെന്ന് അറിയിപ്പുണ്ട്. പലമേഖലകളിലും കാഴ്ച പരിധി പൂജ്യമായിട്ടുണ്ട്. എതിർവശത്തുള്ള വാഹനങ്ങൾ കാണാൻ കഴിയാതെ അപകടമുണ്ടാവും എന്ന് പറഞ്ഞാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.



