തിരുവനന്തപുരം: ഐഎഫ്എഫ്‌കെ സിനിമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ സംഭവം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവിധ ഫാസിസ്റ്റ് നടപടികളെയും അതിജീവിച്ച് ഐഎഫ്എഫ്‌കെ ഇവിടെത്തന്നെ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
രാഷ്ട്രീയ നിലപാട് കൊണ്ടുതന്നെ ലോകത്തിലെ മികച്ച മേളകളില്‍ ഒന്നായി ഇത്തവണത്തെ ഐഎഫ്എഫ്‌കെ മാറി. മറ്റ് മേളകളില്‍ നിന്ന് വ്യത്യസ്തമായി പലതും ഐഎഫ്എഫ്‌കെയില്‍ ഉണ്ടെന്നും ജനാധിപത്യത്തിന് എതിരായ ഏത് നടപടിയും ചെറുത്തുകൊണ്ട് ഐഎഫ്എഫ്‌കെ ഇവിടെത്തന്നെ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മേളയുടെ സമാപനവേളയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.



