Sunday, December 21, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsലോക കേരള സഭയുടെ അഞ്ചാം പതിപ്പിന് വേദിയൊരുങ്ങുന്നു

ലോക കേരള സഭയുടെ അഞ്ചാം പതിപ്പിന് വേദിയൊരുങ്ങുന്നു

തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം പതിപ്പിന് വേദിയൊരുങ്ങുന്നു. ജനുവരി 29, 30,31 എന്നീ തീയതികളിലാകും ലോക കേരളസഭ നടക്കുക. 29ന് തിരുവനന്തപുരം നിശാഗന്ധിയിലാണ് ഉദ്ഘാടനം. ലോക കേരളസഭ കൂടുന്നതിലൂടെ പ്രവാസികള്‍ക്ക് എന്ത് ഗുണമാണുള്ളത് എന്ന ചോദ്യം പ്രതിപക്ഷം നിരന്തരം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് അഞ്ചാം പതിപ്പിന് വേദിയൊരുങ്ങുന്നത്. 29ന് തിരുവനന്തപുരം നിശാഗന്ധിയിലെ ഉദ്ഘാടനത്തിന് ശേഷം 30,31 തീയതികളില്‍ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് സമ്മേളന പരിപാടികള്‍ നടക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണകാലത്തെ അവസാനത്തെ ലോക കേരളസഭയാണ് ഇത്തവണത്തേത് എന്ന പ്രത്യേകത കൂടിയുണ്ട് സഭയ്ക്ക്.

സംസ്ഥാന ബജറ്റ് സമ്മേളനം നടക്കുന്നതിനിടയില്‍ നിയമസഭയ്ക്ക് അവധി നല്‍കിയാണ് ലോക കേരളസഭയ്ക്കായി നിയമസഭ വിട്ടുനല്‍കുന്നത്. പത്ത് കോടിയോളം രൂപയാണ് സമ്മേളനത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നതെന്നാണ് കണക്കുകള്‍. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ ലോക കേരളസഭയ്‌ക്കെതിരെ കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷാംഗങ്ങള്‍.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments