തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മുന്‍കൂര്‍ ജാമ്യ ഉപാധി പ്രകാരമാണ് നടപടി.കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ ഹാജരാകുകയായിരുന്നു. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നായിരുന്നു കോടതി നിര്‍ദേശം. ചോദ്യം ചെയ്യലില്‍ കുഞ്ഞുമുഹമ്മദ് കുറ്റം നിഷേധിച്ചു. പരാതി വ്യാജമെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.
തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. വനിതാ ചലച്ചിത്ര പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തിരുന്നത്.



