ഓർമകൾ പുതുക്കി എൺപതുകളിലെ ചലച്ചിത്ര പ്രവർത്തകരുടെ സംഗമം. സിനിമയുടെ വേരുകൾ ആഴത്തിലൂന്നിയ മദിരാശി കാലം അനുസ്മരിപ്പിക്കുന്ന 80’s മദ്രാസ് മെയിൽ കൊച്ചിയിലാണ് സംഘടിപ്പിച്ചത്. വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച വൈകാരികതയ്ക്ക് വഴിമാറി.
അരപ്പട്ടിണിയും മുഴുപ്പട്ടിണിയും വല്ലപ്പോഴും വീണുകിട്ടുന്ന സുഖലോലുപതയുമൊക്കെ ധാരാളം പറയാനുള്ള സിനിമാക്കാരുടെ മദിരാശിക്കാലം. മലയാള സിനിമാ പ്രവർത്തകരെ മദ്രാസുമായി ബന്ധിപ്പിച്ചിരുന്നതാകട്ടെ മദ്രാസ് മെയിലും. അങ്ങനെയാണ് 80’s മദ്രാസ് മെയിൽ എന്ന പേര് 80കളിലെ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയെ അടയാളപ്പെടുത്തുന്നത്. നടീനടൻമാരും സംവിധായകരും ഗായകരും സാങ്കേതിക പ്രവർത്തകരും സൗഹൃദം പുതുക്കി സന്തോഷം പങ്കിട്ടു . നടി മേനക സുരേഷും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും പരിശ്രമമാണ് കൂട്ടായ്മയ്ക്ക് പിന്നിൽ.
മൺമറഞ്ഞവർ ധാരാളം. അവരെയും ഓർത്തെടുത്തു സഹപ്രവർത്തകർ.2020 ലാണ് ആദ്യമായി 80 മദ്രാസ് മെയിൽ എന്ന സംഗമത്തിന് തുടക്കമായത്. വരും വർഷങ്ങളിലും സംഗമം തുടരും.