Monday, May 13, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രണയക്കെണിയുടെ പേരിൽ വർഗീയ വിഷം ചീറ്റാൻ അനുവദിക്കില്ല; മാർ പാംപ്ലാനി

പ്രണയക്കെണിയുടെ പേരിൽ വർഗീയ വിഷം ചീറ്റാൻ അനുവദിക്കില്ല; മാർ പാംപ്ലാനി

കണ്ണൂർ∙ ക്രൈസ്തവ യുവതികളുടെ പേരുപറഞ്ഞ് വര്‍ഗീയത പരത്താൻ ആരും ശ്രമിക്കേണ്ടെന്ന് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുതെന്നും ബിഷപ് തുറന്നടിച്ചു. സ്വയം പ്രഖ്യാപിത സംരക്ഷകരാകാന്‍ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ചെമ്പേരിയില്‍ കെസിവൈഎം യുവജന സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സ്റ്റോറി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഉയന്ന വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. യുവതികളെ അഭിസംബോധന ചെയ്തായിരുന്നു മാർ പാംപ്ലാനിയുടെ പ്രസംഗം. ‘‘നിങ്ങള്‍ ആത്മാഭിമാനമുള്ള മക്കളാണ്. തലശേരിയിലെ ഒരു പെണ്‍കുട്ടിയെപ്പോലും ആര്‍ക്കും ചതിയിലോ പ്രണയക്കുരുക്കിലോ പെടുത്താനാകില്ല. ഇവിടുത്തെ യുവജനങ്ങള്‍ പ്രബുദ്ധരാണ്. നമ്മുടെ പെണ്‍മക്കളുടെ പേരുപറഞ്ഞ് വര്‍ഗീയ ശക്തികള്‍ വിഷം വിതയ്ക്കാന്‍ പരിശ്രമിക്കേണ്ടതില്ല. നമ്മുടെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ നമ്മുടെ സമുദായത്തിന് അറിയാം. നമ്മുടെ സമുദായത്തിലെ പെൺകുട്ടികളുടെ അഭിമാനത്തിനു വില പറയാൻ ഒരാളെ പോലും അനുവദിക്കില്ല’’ – മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments