ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ വായുനിലവാരം വീണ്ടും മോശമാകുന്നു. കഴിഞ്ഞ രണ്ട് ദിവസമായി നേരിയ ആശ്വാസം ലഭിച്ചിരുന്നെങ്കിലും വെളളിയാഴ്ച വൈകുന്നേരത്തോടെ ഡൽഹിയിലെ ശരാശരി വായുഗുണനിലവാര സൂചിക 332 ആയി താഴ്ന്നു. ഇതോടെ നഗരം വീണ്ടും അതീവ ഗുരുതര വിഭാഗത്തിലായി.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം വ്യാഴാഴ്ച 234 ആയിരുന്ന എക്യുഐ ആണ് ഒറ്റയടിക്ക് 332-ലേക്ക് ഉയർന്നത്. നഗരത്തിലെ 38 നിരീക്ഷണ കേന്ദ്രങ്ങളിൽ എട്ടെണ്ണത്തിൽ വായുനിലവാരം 400-ന് മുകളിൽ രേഖപ്പെടുത്തി.
ആനന്ദ് വിഹാർ, ബവാന, ജഹാംഗീർപുരി, രോഹിണി, വിവേക് വിഹാർ തുടങ്ങിയ മേഖലകളിലാണ് മലിനീകരണം ഏറ്റവും രൂക്ഷം. മലിനീകരണത്തിന് പിന്നിൽ വാഹനങ്ങളും വ്യവസായങ്ങളും വാഹനങ്ങളിൽ നിന്നുള്ള പുക മലിനീകരണത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു (19.7%



