Saturday, December 27, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവടകര ബ്ലോക്ക് പഞ്ചായത്തില്‍ അട്ടിമറി : എല്‍ഡിഎഫിലെ ഒരു വോട്ട് യുഡിഎഫിന്

വടകര ബ്ലോക്ക് പഞ്ചായത്തില്‍ അട്ടിമറി : എല്‍ഡിഎഫിലെ ഒരു വോട്ട് യുഡിഎഫിന്

കോഴിക്കോട്: വടകര ബ്ലോക്ക് പഞ്ചായത്തില്‍ അട്ടിമറി. എല്‍ഡിഎഫിലെ ഒരു വോട്ട് യുഡിഎഫിന് ലഭിച്ചു. ഡിവിഷന്‍ പതിനാലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും നേരത്തെ ഏഴ് വീതം സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. എല്‍ഡിഎഫിന്റെ വോട്ട് ലഭിച്ചതോടെ പ്രസിഡന്റായി കോണ്‍ഗ്രസിലെ കോട്ടയില്‍ രാധാകൃഷ്ണന്‍ വിജയിച്ചു. രണ്ട് അംഗങ്ങളുള്ള ആര്‍ജെഡിയുടെ ഒരു അംഗം വോട്ട് മാറി ചെയ്തതോടെയാണ് യുഡിഎഫിന് അധ്യക്ഷപദം ലഭിച്ചത്.


അബദ്ധത്തില്‍ വോട്ട് മാറിച്ചെയ്തുവെന്നാണ് പ്രാഥമികവിവരം. രജനി തെക്കേ തയ്യിലിലാണ് വോട്ട് മാറി ചെയ്തത്. സംഭവത്തില്‍ ആര്‍ജെഡി നേതാക്കളോ എല്‍ഡിഎഫ് നേതാക്കളോ ഇതുവരെയും പ്രതികരിച്ചിട്ടില്ല. കോഴിക്കോട് മൂടാടി പഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തര്‍ക്കമുണ്ടായിരുന്നു. ഒരു എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് എല്‍ഡിഎഫ് ആവശ്യമുന്നയിച്ചിരുന്നു. തര്‍ക്കത്തിന് പിന്നാലെ നറുക്കെടുപ്പ് നടത്തി എല്‍ഡിഎഫ് പ്രതിനിധി അഖില പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അട്ടിമറി നടന്നുവെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

എറണാകുളത്ത് എല്‍ഡിഎഫ് അംഗത്തിന്റെ വോട്ടില്‍ ചേലക്കര ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് വിജയിച്ചിരുന്നു. 15 വര്‍ഷമായി എല്‍ഡിഎഫ് ഭരിക്കുന്ന ചേലക്കരയില്‍ എല്‍ഡിഎഫ് അംഗം രാമചന്ദ്രന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തതിനാലാണ് യുഡിഎഫ് അംഗം ടി. ഗോപാലകൃഷ്ണന്‍ വിജയിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments