തായ്പേയ്: തയ്‌വാനിൽ വൻ ഭൂചലനമെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ വടക്കുകിഴക്കൻ തീരദേശ നഗരമായ യിലാനിൽ നിന്ന് ഏകദേശം 32 കിലോമീറ്റർ അകലെയാണ് റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങൾ വിലയിരുത്തുകയാണെന്ന് ദേശീയ അഗ്നിശമന സേനാ വിഭാഗം അറിയിച്ചു.
തയ്‌വാന്റെ തലസ്ഥാനമായ തായ്പേയിലെ കെട്ടിടങ്ങളെ ഭൂരമ്പം സാരമായി ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ചയുണ്ടായ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം ഈ ആഴ്ചയുണ്ടാകുന്ന രണ്ടാമത്തെ വലിയ ഭൂചലനമാണിത്. ഭൂകമ്പ സാധ്യത കൂടുതലായ പ്രദേശങ്ങളിലൊന്നാണ് തയ്‌വാൻ.



