Sunday, December 28, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനിയമസഭാ തെരഞ്ഞെടുപ്പിൽ 5 ശതമാനം സീറ്റുകൾ യുവജനങ്ങൾക്കും സ്ത്രീകൾക്കും നൽകുമെന്ന് പ്രതിപക്ഷനേതാവ്

നിയമസഭാ തെരഞ്ഞെടുപ്പിൽ 5 ശതമാനം സീറ്റുകൾ യുവജനങ്ങൾക്കും സ്ത്രീകൾക്കും നൽകുമെന്ന് പ്രതിപക്ഷനേതാവ്

കേരളത്തിൽ തലമുറ മാറ്റത്തിനൊരുങ്ങി കോൺഗ്രസ്.നിയമസഭാ തെരഞ്ഞെടുപ്പിൽ 5 ശതമാനം സീറ്റുകൾ യുവജനങ്ങൾക്കും സ്ത്രീകൾക്കും നൽകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ പ്രഖ്യാപനം.തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ കൂട്ടായി നയിക്കും.

ഉദയ്പൂർ ചിന്തൻ ശിബിര തീരുമാനങ്ങൾ നടപ്പിലാക്കുമെന്നും ‘ദി ഇന്ത്യൻ എക്സ്‍പ്രസിന്’ നല്‍കിയ അഭിമുഖത്തില്‍ സതീശന്‍ വ്യക്തമാക്കി.പാർട്ടിയിലായാലും നിയമസഭയിലായാലും 50 ശതമാനം പ്രാതിനിധ്യം യുവാക്കൾക്കും സ്ത്രീകൾക്കും നീക്കിവെക്കണമെന്നായിരുന്നു ഉദയ്പൂരിലുണ്ടായ തീരുമാനം.

നിലവിൽ യുഡിഎഫിന് അനുകൂല തരംഗമാണ്. എൽഡിഎഫിനെതിരായ ഭരണവിരുദ്ധ വികാരം കൂടുതൽ ശക്തമാകും,തെരഞ്ഞെടുപ്പിൽ യുവജനങ്ങൾക്കും സ്ത്രീകൾക്കും മുൻഗണന നൽകുമെന്നും സതീശന്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments