തൃശൂർ: മറ്റത്തൂരിൽ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്കുള്ള കൂട്ടക്കൂറുമാറ്റത്തിൽ അതിരൂക്ഷ വിമർശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തോറ്റ് തൊപ്പിയിട്ട് ഇരിക്കുമ്പോഴും പരിഹാസം പറയുന്നതിനാണ് മുഖ്യമന്ത്രിക്ക് താൽപര്യമെന്ന് വി.ഡി. സതീശൻ പ്രതികരിച്ചു. തോറ്റിട്ടില്ല എന്ന് വിചാരിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരും. തോൽവിയെ കുറിച്ചാണ് പഠിക്കേണ്ടതെന്നും വി.ഡി. സതീശൻ വിമർശിച്ചു.
മറ്റത്തൂരിൽ രണ്ട് വിമതന്മാർ ജയിച്ചുവെന്നും പാർട്ടി തീരുമാനത്തെ ലംഘിച്ചാണ് അവർ പ്രവത്തിച്ചതെന്നും വി.ഡി. സതീശൻ അറിയിച്ചു. അവർ ആരും ബിജെപിയിൽ പോയിട്ടില്ല. നരേന്ദ്ര മോദിയും അമിത് ഷായും എവിടെ ഒപ്പിട്ടു കൊടുക്കാൻ പറഞ്ഞാലും ചെയ്യുന്ന ആളാണ് പിണറായി വിജയൻ. എന്നാൽ കോൺഗ്രസുകാർ ആരും ബിജെപിയിൽ പോയിട്ടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.



