ന്യൂഡൽഹി: വംശീയ അധിക്ഷേപത്തെ തുടർന്നുള്ള ആൾക്കൂട്ട ആക്രമണത്തിൽ ത്രിപുരയിൽ വിദ്യാർഥി കൊല്ലപ്പെട്ടതിൽ ബിജെപിയെ വിമർശിച്ച് രാഹുൽ ഗാന്ധി. ഭരകക്ഷിയായ ബിജെപി വിദ്വേഷ രാഷ്ട്രീയം സാമാന്യവൽക്കരിച്ചതിനെ ഫലമാണ് ഈ കൊലപാതകമെന്ന് രാഹുൽ പറഞ്ഞു.
ത്രിപുരയിലെ ഉനകോട്ടി ജില്ലയിലെ നന്ദനഗറിൽ നിന്നുള്ള അവസാന വർഷ എംബിഎ വിദ്യാർഥിയായ അഞ്ജൽ ചക്മയാണ് കുത്തേറ്റു മരിച്ചത്. ഡിസംബർ ഒമ്പതിന്. അഞ്ജലിനെയും ഇളയ സഹോദരൻ മൈക്കിളിനെയും ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി ചൈനക്കാരെന്ന് അധിക്ഷേപിച്ച് ആക്രമിക്കുകയായിരുന്നു. 14 ദിവസം ജീവനുവേണ്ടി പോരാടിയ ശേഷം വെള്ളിയാഴ്ച ഡെറാഡൂണിലെ ആശുപത്രിയിലായിരുന്നു യുവാവിന്റെ മരണം



