Tuesday, December 30, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഉത്തരേന്ത്യയിൽ ഉടനീളം കനത്ത മൂടൽമഞ്ഞ്: വിമാന സർവീസുകൾ പ്രതിസന്ധിയിൽ

ഉത്തരേന്ത്യയിൽ ഉടനീളം കനത്ത മൂടൽമഞ്ഞ്: വിമാന സർവീസുകൾ പ്രതിസന്ധിയിൽ

ന്യൂഡൽഹി : ഉത്തരേന്ത്യയിൽ ഉടനീളം കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ വിമാനയാത്രികർക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നിർദേശം നൽകി. വിമാനങ്ങൾ വൈകാനും റദ്ദാക്കപ്പെടാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇൻഡിഗോ തിങ്കളാഴ്ച 116 സർവീസുകൾ റദ്ദാക്കി. ചൊവ്വാഴ്ചത്തെ 59 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. 

യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പ് എയർലൈനുമായി ബന്ധപ്പെടണമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പിൽ പറയുന്നു. മൂടൽമഞ്ഞ് സർവീസുകളെ ബാധിക്കാനും വൈകാനും സാധ്യതയുണ്ട്. വിവിധ എയർലൈനുകളുടെ കസ്റ്റമർ സപ്പോർട്ട് നമ്പറുകളും പങ്കുവച്ചിട്ടുണ്ട്. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments