Monday, January 5, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരമെന്ന് സൂചന

നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരമെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരമെന്ന് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കങ്ങൾ വേഗത്തിലാക്കി. നാളെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തും. മാർച്ചിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങും. 2021 ൽ ഏപ്രിൽ ആറിനായിരുന്നു കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. മെയ് ആദ്യവാരം ഫല പ്രഖ്യാപനമുണ്ടാകും.

കേ​ര​ള​മ​ട​ക്കം തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന അ​ഞ്ച്​ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ​മാ​രു​ടെ യോ​ഗമാണ് തിങ്കളാഴ്ച​ ഡ​ൽ​ഹി​യി​ൽ ന​ട​ക്കുന്നത്. സിഇഒ​ക്ക്​ പു​റ​മേ തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷ ചു​മ​ത​ല​യു​ള്ള എ.​ഡി.​ജി.​പി​യും പ​​ങ്കെ​ടു​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ്​ മു​​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വോ​ട്ടി​ങ്​ യ​ന്ത്ര​ങ്ങ​ളു​ടെ സാ​​ങ്കേ​തി​ക പ​രി​ശോ​ധ​ന തു​ട​ങ്ങിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments