Monday, January 5, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപുനർജനി കേസിൽ സിബി ഐ അന്വേഷണത്തിന് വിജിലൻസിന്റെ ശിപാർശ : വി.ഡി സതീശനെ ലക്ഷ്യമിട്ട് സർക്കാർ

പുനർജനി കേസിൽ സിബി ഐ അന്വേഷണത്തിന് വിജിലൻസിന്റെ ശിപാർശ : വി.ഡി സതീശനെ ലക്ഷ്യമിട്ട് സർക്കാർ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ലക്ഷ്യമിട്ട് സർക്കാർ.പുനർജനി കേസിൽ സിബി ഐ അന്വേഷണത്തിന് വിജിലൻസിന്റെ ശിപാർശ ചെയ്തു. വിദേശ ഫണ്ട് പിരിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് വിജിലൻസ് വിലയിരുത്തൽ. വിജിലൻസ് ശിപാർശയുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ടാണ് വി.ഡി സതീശനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 2018 ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ വി.ഡി സതീശന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടന്നിരുന്നു. ഭവന പദ്ധതിയുടെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തിയെന്നാണ് പരാതി. വിജിലന്‍സ് അന്വേഷണത്തിലാണ് സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുന്നത്. കൂടാതെ നിയമസഭാ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും ചട്ടം 41 പ്രകാരം നിയമസഭാ സ്പീക്കര്‍ക്ക് നടപടിയെടുക്കാമെന്നും ശിപാര്‍ശയിലുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments