തിരുവനന്തപുരം: നേമത്ത് യു ടേൺ അടിച്ച് മന്ത്രി വി.ശിവൻകുട്ടി. മത്സരിക്കാൻ ഇല്ല എന്നല്ല പറഞ്ഞത്. പാർട്ടി തീരുമാനിക്കും എന്നാണ് തന്‍റെ നിലപാട്. പറയുമ്പോൾ ഒരു കൺഫ്യൂഷൻ ആയതാണ്. നേമത്തെ മത്സരിക്കണമോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കും. ബിജെപിയുടെ അക്കൗണ്ട് നേമത്ത് ക്ലോസ് ചെയ്തതാണ്. ഇനി അത് തുറക്കാനാവില്ല. നേമത്ത് ഇടതു സ്ഥാനാർഥിക്ക് മികച്ച ജയം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേമത്ത് താൻ മത്സരിക്കാനില്ലെന്ന് ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു. രണ്ടുപ്രാവശ്യം ജയിച്ചു ഒരു പ്രാവശ്യം പരാജയപ്പെട്ടു. പാർട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടതെന്നുമാണ് ശിവൻകുട്ടി പറഞ്ഞത്. നേമത്ത് അക്കൗണ്ട് നിലനിര്‍ത്താൻ വി.ശിവൻകുട്ടി ആകും എൽഡിഎഫിനായി മത്സരത്തിനിറങ്ങുകയെന്ന തരത്തിൽ വാര്‍ത്തകൾ വന്നിരുന്നു. എന്നാൽ നേമം സ്ഥാനാര്‍ഥിത്വം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും തങ്ങളാരും സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാറില്ലെന്നുമായിരുന്നു ശിവൻകുട്ടിയുടെ മറുപടി.



