തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്. എഐസിസി സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ചൊവ്വാഴ്ച കേരളത്തിലെത്തും. ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഈ മാസം പുറത്തിറക്കാനും ആലോചന. സീറ്റ് വിഭജന ചർച്ചകൾക്കും അടുത്ത ആഴ്ച തുടക്കമാകും.
കൂടുതൽ കണ്ടെത്തുക
അടിയന്തര വാർത്താ റിപ്പോർട്ട്
മലയാളം വാർത്താ അപ്ലിക്കേഷൻ
ദിനപത്ര വാർത്താ ഫീഡ്
ടിവി ഷോ റെക്കമെൻഡേഷൻ
മൊബൈൽ ഫോൺ
ആരോഗ്യ മാസിക
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ ചുമതലമുണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറി മധുസൂദനൻ മിസ്ത്രിയെ ആണ് ഇത്തവണ ഹൈക്കമാൻഡ് സ്ഥാനാർത്ഥി നിർണയ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തണമെന്നും സാമൂഹ്യനീതിയും യുവ വനിതാ പ്രാതി നിത്യവും ഉറപ്പാക്കണം എന്നും നിർദേശമുണ്ട്. രാജ്യസഭാംഗങ്ങളായ സയ്യിദ് നസീർ ഹുസൈൻ, നീരജ് ദാങ്ങി, എസിസി സെക്രട്ടറി അഭിഷേക് ദത്ത എന്നിവരാണ് സ്ക്രീനിങ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.



