പാലക്കാട് മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കൂടുതല്‍ പരാതി. റിമാന്‍ഡിലുള്ള സംസ്‌കൃത അധ്യാപകന്‍ അനില്‍ നിരവധി വിദ്യാര്‍ഥികളെ പീഡിപ്പിച്ചു. സിഡബ്ല്യുസി കൈമാറിയ അഞ്ചു വിദ്യാര്‍ഥികളുടെ പരാതിയില്‍ മലമ്പുഴ പൊലീസ്കേസെടുത്തു.
അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വിഷയം അറിഞ്ഞിട്ടും മറച്ചുചെച്ചെന്ന കാരണം ചൂണിക്കാട്ടി സ്‌കൂള്‍ മാനേജരെ അയോഗ്യനാക്കണമെന്ന് എഇഒ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് ശുപാര്‍ശയും നല്‍കി. സ്‌കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചര്‍ എന്നിവര്‍ക്കും വിദ്യാഭ്യാസവകുപ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം. സമയബന്ധിതമായി മറുപടി നല്‍കിയില്ലെങ്കില്‍ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ ഉണ്ട്. വിഷയം അറിഞ്ഞിട്ടും പരാതി നല്‍കുന്നതില്‍ വീഴ്ച പറ്റിയെന്നും മറച്ചുവെച്ചു എന്നും കണ്ടെത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നതായിരുന്നു എഇഒ റിപ്പോര്‍ട്ട്. ഡിസംബര്‍ 18ന് സംഭവം അറിഞ്ഞിട്ടും ജനുവരി 3നാണ് സ്‌കൂള്‍ പരാതി നല്‍കിയതെന്ന് കണ്ടെത്തിയിരുന്നു.



